തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കാലയിൽ പ്രതി അഫാന്‍ മാത്രമെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ. എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക ഉപയോഗിച്ചാണെന്നും ആയുധം കണ്ടെത്തിയെന്നും ഐജി വ്യക്തമാക്കി. കൂട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഐജി പറഞ്ഞു. പ്രതി സഞ്ചരിക്കാനുപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിലവിൽ ഒന്നും പറയാറായിട്ടില്ല. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് നിലവിൽ പറയാൻ ആകില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നറിയണമെങ്കിൽ പരിശോധന ഫലം വരണം. നിലവിൽ പ്രതി ആശുപത്രിയിൽ ആയതിനാൽ കൂടുതൽ ചോദ്യം ചെയ്യാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ആക്രമിച്ചു. 1.15 മുത്തശ്ശി സൽമ ബീവിയെ ആക്രമിച്ചു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കോളപ്പെടുത്താൻ തീരുമാനിച്ചു. വെഞ്ഞാറമൂട് നിന്നാണ് ചുറ്റിക വാങ്ങിയത്. വൈകിട്ട് 3 മണിയോടെ ബാപ്പയുടെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. 4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപെടുത്തി. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊന്നു. അനുജൻ പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തിൽ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നത്.