Saturday, November 23, 2024
HomeNewsKeralaഅഫ്്ഗാന്‍ വിറപ്പിച്ചു; ഒടുവില്‍ ഇന്ത്യ കഷ്ടിച്ചു കരകയറി

അഫ്്ഗാന്‍ വിറപ്പിച്ചു; ഒടുവില്‍ ഇന്ത്യ കഷ്ടിച്ചു കരകയറി

സതാംപ്ടണ്‍: അഫ്്ഗാന്‍ വിറപ്പിച്ചു. ഒടുവില്‍ ഇന്ത്യ കഷ്ടിച്ചു കരകയറി. ലോകകപ്പില്‍ കുഞ്ഞന്‍മാരെന്നു വിശേഷിപ്പിച്ചിരുന്ന അഫ്ഗാനിസ്ഥാന്‍ അവസാനഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. ഇന്ത്യയെ 224 റണ്‍സിന് ഒതുക്കിയ അഫ്ഗാന്‍ 49.5 ഓവറില്‍ 213 എല്ലാവരും പുറത്തായി. അഫ്ഗാനുവേണ്ടി അര്‍ധസെഞ്ചുറിയുമായി മുഹമ്മദ് നബി പൊരുതി. അവസാന ഓവറില്‍ മുഹമ്മ്ദ് ഷമി നേടിയ ഹാട്രിക് വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെുത്ത ഇന്ത്യയുടെ ലോകോ്തര ബാറ്റിംഗ് നിരയ്ക്ക്ക അഫ്ഗാന്റെ സ്പിന്നിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സിലൊതുങ്ങി. ഇന്ത്യക്കായി നായകന്‍ കോലിയുടെയും കേദാര്‍ ജാദവിന്റെയും അര്‍ധ സെഞ്ചുറികള്‍ മാത്രമായിരുന്നു മികച്ച സ്‌കോര്‍. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ട് പേരും ആദ്യ 20 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തിരിച്ച് ഡ്രസിംഗ് റൂമിലെത്തി. ഈ ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രോഹിത് പത്ത് പന്തില്‍ വെറും ഒരു റണ്‍സാണ് എടുത്തത്. ഒന്നാം വിക്കറ്റ് രോഹിതിന്റെ രൂപത്തില്‍ നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ഏഴു റണ്‍സ് മാത്രം. രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടു.പിന്നീട് ലോകേഷ് രാഹുലും വിരാട് കോലിയും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. രാഹുല്‍ 53 പന്തില്‍ 30 റണ്‍സെടുത്തു.7പിന്നാലെ എത്തിയ വിജയ് ശങ്കറിനും (29) കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ വിരാട് കോലിയാണ് പതിയെ സ്‌കോറിംഗ് ഉയര്‍ത്തിയത്. 63 പന്തില്‍ 67 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കോലിയും പുറത്തായതോടെ എം എസ് ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന് സ്‌കോറിംഗ് മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ 52 പന്തില്‍ 28 റണ്‍സെടുത്ത ധോണിയെ റാഷിദ് ഖാന്റെ പന്തില്‍ ഇക്രം അലി സ്റ്റംപ് ചെയ്ത് പുറത്താക്കി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി ഹാര്‍ദിക്ക് പവലിയനിലേക്ക്. 68 പന്തില്‍ 52 റണ്‍സെടുത്ത കേദാര്‍ ജാദവ് അഫ്ഗാന്‍ നായകനു മുന്നില്‍ കീഴടങ്ങി. അഫ്ഗാനു വേണ്ടി നബിയും ഗുല്‍ബാദിനും രണ്ട് വിക്കറ്റ് വീഴ്ത്തി.റാഷിദ് ഖാനും മുജീബും മികച്ച ബൗളിംഗാണ് കാഴ്ച്ചവച്ചത്. രണ്ടുപേര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments