അഭിമാന പ്രശ്നം, വിദേശ വനിത ലിഗയുടെ മരണത്തില്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന് ബെഹ്റ

0
28

കൊല്ലം: കേരളത്തില്‍ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശവനിത ലിഗ സ്‌ക്രോമന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്.

ഒരല്‍പ്പം വൈകിയാലും പാളിച്ചകളില്ലാതെ അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ വച്ച് ഒരു വിദേശവനിതയ്ക്ക് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് കേസിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍കൊണ്ടു തന്നെയാണ് കേസന്വേഷണം നടത്തുന്നത്. സംസ്ഥാനത്തിന്റെ പ്രതിച്ഛായയുടെ പ്രശ്നം കൂടിയാണിതെന്ന് ഡി.ജി.പി പറഞ്ഞു.

Leave a Reply