കാലിഫോര്‍ണിയ: അമേരിക്കയില്‍ വിനോദയാത്രക്ക് പോയ മലയാളി കുടുംബത്തെ കാണാതായി. ഗുജറാത്തിലെ സൂറത്തില്‍ നിന്നും സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബവുമാണ് തിരോധാനപ്പെട്ടിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ വച്ചാണ് തിരോധാനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പോര്‍ട്ടലന്റിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ലോസേഞ്ചല്‍സിന് സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സന്ദീപ്. ഇരുവരേക്കുറിച്ചും ദിവസങ്ങളായി വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഏപ്രില്‍ നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്സ്പ്രസില്‍ കുടുംബം താമസിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം ആറാം തിയതി ഇവിടെ നിന്നും ടെക്‌സാസിലുള്ള ബന്ധുവീട്ടിലേക്ക് പോയതായും ബന്ധു പറഞ്ഞു.
ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. വൈകിയിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് ഇവരെ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.