Friday, November 22, 2024
HomeLatest Newsഅമേരിക്കയില്‍ വീണ്ടും അജ്ഞാതവസ്തു, അഷ്ടകോണ്‍ ആകൃതി; വെടിവെച്ചിട്ടു

അമേരിക്കയില്‍ വീണ്ടും അജ്ഞാതവസ്തു, അഷ്ടകോണ്‍ ആകൃതി; വെടിവെച്ചിട്ടു

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ വീണ്ടും അജ്ഞാതവസ്തുവിനെ വെടിവെച്ചിട്ടു. ഒരാഴ്ചക്കിടെ അമേരിക്ക വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്.

ഒരാഴ്ച മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണാണ് തുടക്കം. ചാര ബലൂണ്‍ ആണ് എന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്ത്തിയിരുന്നു. തുടര്‍ന്ന് അലാസ്‌കയിലും കാനഡ അതിര്‍ത്തിയിലുമാണ് അജ്ഞാത വസ്തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹിരോണ്‍ നദിക്ക് മുകളിലും അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.

ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയത് മറ്റുള്ളവയുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന ചെറുതാണ് എന്നാണ് റിപ്പോര്‍ട്ട്. എട്ടുഭുജങ്ങളുള്ള നിലയിലാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണ് വെടിവെച്ചുവീഴ്ത്താന്‍ ഉത്തരവിട്ടത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments