കോഴിക്കോട് : ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ മൗനം ഭഞ്ജിച്ച് നടൻ ജോയ് മാത്യു. “അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് . അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട് , നമ്മുടെ രാഷ്ട്രീയ പാർട്ടികളെപ്പോലെയൊക്കെത്തന്നെ –അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത്.
അമ്മയിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു. എനിക്ക് പറയുവാനുള്ളത് ഇതാണ്.
എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും
മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് , പാർട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവർ രാജിവെച്ച നടികൾക്ക് പിന്തുണയുമായി രംഗത്ത് വന്നു.
ഇത്തരുണത്തിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എൽ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ –
അവർ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാൻ. താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോൾ പറയാം. ജോയ് മാത്യു സ്വന്തം വെബ്സൈറ്റിൽ കുറിച്ചു.
പാര്‍വതിക്കെതിരെ നടന്നതും സംഘടിത ആക്രമണം ; മാഫിയാസംഘം സൂപ്പര്‍ താരങ്ങളെ മറയാക്കുന്നു; തുറന്നടിച്ച് ആഷിഖ് അബു
സംഘടനയുടെ പോക്കു നേരായ ദിശയിലല്ല, ഇങ്ങനെ പോയാല്‍ ‘അമ്മ’ കോടാലിയായി മാറും; തിലകന്‍ മോഹന്‍ലാലിനയച്ച കത്ത് പുറത്ത്
‘അമ്മയ്ക്ക് വേണ്ടത് നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാത്തവരെ,ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നത് ഇനിയും അനുവദിക്കില്ല’; കൂട്ടുകാരിക്കൊപ്പമെന്ന് ഗീതുമോഹന്‍ദാസ്
അവള്‍ക്കൊപ്പം ഞങ്ങളും; ‘അമ്മ’യില്‍ കൂട്ടരാജി; റിമയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും ‘അമ്മ’ വിട്ടു
‘അമ്മ’ ദിലീപിനെ സംരക്ഷിക്കുന്നു, ഇനിയും തുടരുന്നതില്‍ അര്‍ഥമില്ല; താര സംഘടനയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി
ഗണേഷിന്റെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ നടപടിയെടുത്തില്ല; ജനാധിപത്യ ലംഘനത്തെ ന്യായീകരിക്കുന്ന സംഘടനയാണ് അമ്മ: തിലകന്റെ കത്ത് പുറത്ത്
ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം
“ദാ ഇപ്പൊ ശരിയാക്കിത്തരാം”എന്നത് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം. എന്നാൽ അത് ശരിക്കും നമ്മളെ വിശ്വസിപ്പിച്ചത്
എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു .
ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു.
അതാണല്ലോ അതിന്റെ ഒരു ശരി
“അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .
അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാർട്ടികളെപ്പോലെയൊക്കെത്തന്നെ – അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത് -സംഘടക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി , രാഷ്ട്രീയ പാർട്ടികൾ തുടങ്ങി പത്രപ്രവത്തക യൂണിയനിൽ വരെ നടക്കുന്ന കാര്യങ്ങൾ
സംഘടനക്കു പുറത്ത് ചർച്ച ചെയ്യാറില്ലല്ലോ . ഇതും അതുപോലെ കണ്ടാൽ മതി .
സംഘടനയിൽ വിശ്വാസമില്ലാത്തവർക്ക് രാജിവെക്കുന്നതിനും അവകാശമുണ്ട് –
അങ്ങിനെ “അമ്മ” യിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ
എനിക്ക് പറയുവാനുള്ളത് ഇതാണ്
നേരത്തെ ഞാൻ പറഞ്ഞല്ലോ
എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും
മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് ,പാർട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവർ രാജിവെച്ച നടികൾക്ക്
പിന്തുണയുമായി രംഗത്ത് വന്നു.
ഇത്തരുണത്തിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എൽ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ –
അവർ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാൻ
താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോൾ പറയാം