അമ്മ’യില്‍ നിന്ന് രാജിവച്ചത് ധീരമായ നടപടിയെന്ന് വി.എസ്

0
26

തിരുവനന്തപുരം: അമ്മ എന്ന സിനിമാ സംഘടനയില്‍ നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വി.എസ് പറഞ്ഞു.

അമ്മയില്‍ നിന്ന് രാജിവച്ച നടീനടന്‍മാരെ പിന്തുണക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രതിഷേധത്തിന്റെ വഴി തേടിയവരെ അഭിനന്ദിക്കുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെപ്പറ്റി ലോകമെങ്ങും ചര്‍ച്ച ചെയ്യുമ്പോള്‍ മലയാള സിനിമക്ക് അത് ഉറപ്പ് വരുത്താനാവുന്നില്ല.

Leave a Reply