അമ്മയെയും മകനെയും മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയെ സംരക്ഷിച്ച് പൊലീസ്; പൊലീസ് ഒത്തുകളിക്കുന്നെന്ന് പരാതിക്കാരുടെ ആരോപണം

0
32

കൊല്ലം: അഞ്ചലില്‍ അമ്മയെയും മകനെയും മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെ സംരക്ഷിച്ച് പൊലീസ്. ലൈംഗിക ചുവയോടെ അസഭ്യം പറഞ്ഞെന്നും തല്ലിയെന്നും പരാതി നല്‍കിയിട്ടും നടപടിയില്ല. ഗണേഷ് കുമാറിനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള വകുപ്പുകള്‍ ചുമത്തിയില്ല. പൊലീസ് ഒത്തുകളിക്കുന്നെന്ന് പരാതിക്കാരായ അനന്തകൃഷ്ണനും അമ്മയും ആരോപിച്ചു.

അഞ്ചലില്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങിവരുമ്പാഴായിരുന്നു സംഭവം നടന്നത്. ഗണേഷിന്റെ കാറിന് പോകാനുള്ള സൈഡ് കൊടുത്തില്ലെന്നതായിരുന്നു അമ്മയുടെ മുന്നില്‍ വെച്ച് യുവാവിനെ അക്രമിക്കാന്‍ ഗണേഷിനെ പ്രേരിപ്പിച്ചത്. ഇതോടൊപ്പം അസഭ്യവര്‍ഷം നടത്തിയ ഗണേഷ് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന അമ്മയെയും അസഭ്യം പറഞ്ഞെന്നാണ് യുവാവിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പൊലീസ് ഗണേഷ് കുമാറിനെതിരെ കേസെടുക്കുകയും ചെയ്തു. പരാതിക്കാരനായ അനന്തകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply