അമ്മ മെഗാഷോയുടെ റിഹേഴ്സലിനിടെ അടിതെറ്റി വീണു, ദുല്‍ഖര്‍ സല്‍മാന്‍ ആശുപത്രിയില്‍

0
28

കൊച്ചി: ”അമ്മ” നടത്തുന്ന മെഗാഷോ മഴവില്‍ അഴകില്‍ അമ്മയുടെ റിഹേഴ്‌സല്‍ കുറച്ചു ദിവസങ്ങളായി എറണാകുളത് നടന്നു വരുകയാണ്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണിനിരക്കുന്ന അമ്മയുടെ ഈ തവണത്തെ മെഗാഷോയില്‍ യുവതാരങ്ങളും സൂപ്പര്താരങ്ങളും അടക്കമുള്ളവരുടെ പ്രകടനങ്ങള്‍ ഇത്തവണത്തെ ഷോയുടെ പ്രത്യേകതയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മെയ് 6 നു ഏകദേശം 25000 വരുന്ന കാണികള്‍ക്ക് മുന്‍പിലാണ് ചടങ്ങു നടക്കുക.

ഷോക്ക് വേണ്ടിയുള്ള ഡാന്‍സ് റിഹേഴ്‌സലുകളുടെ ഭാഗമാകാന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ പ്രാക്ടിസിനിടെ വീഴ്ച പറ്റി ദുല്‍ഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളത് അല്ല എന്നാണ് സിനിമയിലെ ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു..

Leave a Reply