അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 65 ലക്ഷം രൂപ നിക്ഷേപം; ഇഡി കോടതിയില്‍ കൊടുത്തത് കള്ളറിപ്പോര്‍ട്ട്; എസി മൊയ്തീന്‍

0
24

തൃശൂര്‍:  തൃശൂരില്‍  സുരേഷ് ഗോപിക്ക് ഇഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായി എസി മൊയ്തീന്‍.  ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്.  ഇഡി കരുവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവര്‍ത്തനം തടയാനാണ് മൊയ്തീന്‍ പറഞ്ഞു.  ചേലക്കരയില്‍ സിപിഎം മണ്ഡലം കാല്‍നട ജാഥാ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഇ ഡി നടത്തുന്നത്.അരവിന്ദാക്ഷന്റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയില്‍ കള്ള റിപ്പോര്‍ട്ട് കൊടുത്തുവെന്നും എ സി മൊയ്തീന്‍ ആരോപിച്ചു.സിപിഎം നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷന്റെ അമ്മയ്ക്ക് ലക്ഷങ്ങളുട നിക്ഷേപമുണ്ടെന്ന് അറിയിച്ചത് ബാങ്ക് സെക്രട്ടറിയാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ 63 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നും ഇതിന്റെ സ്റ്റേറ്റ്‌മെന്റും ഇഡി കോടതിയല്‍ ഹാജരാക്കി. തന്റെ അമ്മയുടെതാണ് അക്കൗണ്ടെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു.

Leave a Reply