Monday, July 8, 2024
HomeLatest Newsഅരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ; കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി

അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ; കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി

അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ. ഡൽഹിയിൽ കനത്ത സുരക്ഷ. സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ. 1000 ത്തിലേറെ പൊലീസുകാരെ വിന്യസിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കി. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകരടക്കമുള്ളവരെ പരിശോധിക്കുന്നു.

ഡൽഹിയിലെ പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ വച്ച് പരിശോധന. ഡൽഹി യുപി അതിർത്തിയിലും പരിശോധന ശക്തം. മന്ത്രിമാരും സഹപ്രവർത്തകരും വസതിയിലേക്ക് എത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കെജ്‌രിവാളിനെ കാണാനെത്തിയിട്ടുണ്ട്. എല്ലാനേതാക്കളും കെജ് രിവാളിനെ അനുഗമിക്കും.

അതേസമയം, ബിജെപിക്കെതിരെ വിമർശനവുമായി കെജ്രിവാൾ രം​ഗത്തെത്തി. ബിജെപി സിബിഐയോട് തന്നെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും അറസ്റ്റ് ഉണ്ടാകുമെന്ന് കെജ് രിവാൾ പ്രതികരിച്ചു. ബിജെപി താൻ അഴിമതിക്കാരൻ ആണെന്ന് പറയുന്നു.

താൻ ഇൻകം ടാക്സിൽ കമ്മീഷണർ ആയിരുന്നു. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്തിൽ ആരും സത്യസന്ധരല്ലെന്നും കെജ്‌രിവാൾ പറഞ്ഞു. സിബിഐ യുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്നും കെജ് രിവാൾ കൂട്ടിച്ചേർത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments