അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

0
36

ദുബായ്: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ജയിലിലായ അറ്റ്ലസ് ഗ്രൂപ്പിന്റെ ഉടമ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ജയിലിലായ രാമചന്ദ്രന്‍ മൂന്നുവര്‍ഷത്തെ ജയില്‍ ജീവിതത്തിന് ഒടുവിലാണ് മോചിതനായിരിക്കുന്നത്.
2015 ഓഗസ്റ്റ് മാസമാണ് രാമചന്ദ്രനെ ദുബായ് പോലിസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായ് കോടതി യു.എ.ഇയിലെ വിവിധ ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ ജയിലിലാവുന്നത്. 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണുണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്.

ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മോചിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം ജയിലിലായപ്പോള്‍ മകള്‍ മഞ്ജുവും മരുമകന്‍ അരണിനെയും ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചു. മഞ്ജു കടുത്തവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും രാമചന്ദ്രനും അരുണും അഴികള്‍ക്കുള്ളില്‍ തന്നെയായിരുന്നു.

എല്ലാവരും ജയിലിനുള്ളില്‍ ആയതോടെ കേസുകള്‍ നടത്താനുള്ള ബാധ്യത ഭാര്യ ഇന്ദു രാമചന്ദ്രനിലായി. സ്വത്തുക്കളെല്ലാം നല്‍കിയും ജുവലറികളിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റും ചെറിയ കടങ്ങളെല്ലാം വീട്ടി.

ജി.സി.സി രാജ്യങ്ങിലായി വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹത്തിന്റെ കടബാധ്യത തീര്‍ക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍, അക്കാര്യത്തില്‍ പുരോഗതിയുണ്ടായില്ല. ഇപ്പോള്‍ വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി കടബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശം കണക്ക്.

Leave a Reply