Sunday, October 6, 2024
HomeNewsKeralaഅവധിക്കാലത്തിന് വിട; കോഴിക്കോട്ടും മലപ്പുറത്തുമൊഴികെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

അവധിക്കാലത്തിന് വിട; കോഴിക്കോട്ടും മലപ്പുറത്തുമൊഴികെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

 

അവധിക്കാലം കഴിഞ്ഞു. ഇനി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക്. പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.അതേസമയം നിപ്പ വൈറസ് ബാധ മൂലം കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ 5നും മലപ്പുറത്ത് 6നും മാത്രമാണ് സ്‌കൂളുകള്‍ തുറക്കുക.

മികവിന്റെ വര്‍ഷമായി പ്രഖ്യാപിച്ച ഈ അധ്യായന കാലത്തെ പ്രവേശനോത്സവത്തിന്റെ ആപ്തവാക്യം ‘അക്കാദമിക മികവ്, വിദ്യാലയ മികവ്’ എന്നതാണ്. രാവിലെ 8.30ന് നെടുമങ്ങാട് എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വരവേല്‍ക്കും. 9 മണിക്കാണ് മുഖ്യമന്ത്രി ഔഗ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക.

കുട്ടികളെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്‌കൂകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 1.5 ലക്ഷം വിദ്യാര്‍ഥികളാണ് പുതുതായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. ഇത്തവണ ഇത് രണ്ട് ലക്ഷമായി വര്‍ധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments