കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ഹസിന് ജഹാന്. രാജ്യത്തെ നടുക്കിയ കഠ്വ ബലാത്സംഗക്കേസിനുസമാനമായ അനുഭവങ്ങളാണ് താന്‍ ജീവിതത്തില്‍ നേരിട്ടതെന്നും തന്നെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഗൂഢാലോചന നടന്നുവെന്നും ഹസിന് പറഞ്ഞു.
‘ ഈ കുറ്റകൃത്യത്തിനു (കഠ് വ ബലാത്സംഗക്കേസ്) പിറകിലുള്ളവരെ ശിക്ഷിക്കണം. എന്റെ അനുഭവവും ഈ കേസുമായി സാമ്യമുള്ളതാണ്. പക്ഷെ ഞാന്‍ ജിവിച്ചിരിപ്പുണ്ട്. അവര്‍ എന്നെ ബലാത്സംഗം ചെയ്തുകൊല്ലാനും മൃതദേഹം കാട്ടിലൊളിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇതിനെല്ലാമെതിരെയുള്ള പോരാട്ടത്തിലാണ് ഞാന്‍.’
ഹസിന്റെ ജഹാന്റെ പരാതിയില്‍ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍ പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്.