കോട്ടയം:ജസ്‌നയുടെ തിരോധാനത്തില്‍ വിഷമിക്കുന്ന കുടുംബത്തിന്റെ നിസഹായവസ്ഥയുമായി സഹോദരന്റെയും സഹോദരിയുടെയും കണ്ണീരലിയിക്കുന്ന വാക്കുകള്‍ വൈറലാകുന്നു.മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായ വിഷമത്തില്‍ സഹോദരനും സഹോദരിയും കഴിയുന്നതിനിടെയാണു ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യവുമായി ഫെയ്‌സ് ബുക്ക് ലൈവുമായി രംഗത്തെത്തിയത് ഏവരെയും കണ്ണീരലിയിപ്പിക്കുന്ന വാക്കുകളാണ്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് വൈറലായതോടെ ഏവരും അന്വേഷിക്കുന്നത് ജെസ്‌നയുടെ തിരോധാനത്തെപ്പറ്റിയാണ്.
കഴിഞ്ഞ 22ന് രാവിലെ 9.30 മുതല്‍ ജെസ്‌ന കാണാതാകുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തിലാണു ജെസ്‌നയുടെ സഹോദരനും സഹോദരിയും രംഗത്തെത്തിയിരിക്കുന്നത്.