കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സർവീസുകൾക്ക് കേരള പോലീസ് പാസ്സ് ഏർപ്പെടുത്തി. മതിയായ കാരണം ഇല്ലാതെയുള്ള ദൂരയാത്രകൾ ഒഴിവാക്കണം. അവശ്യ സർവീസുകളായി പ്രഖ്യാപിച്ചവർക്ക് മാത്രമാണ് പാസ്സ് നൽകുക. ചൊവ്വാഴ്ച മുതൽ ശക്തമായ പോലീസ് സന്നാഹം നിരത്തുകളിൽ ഉണ്ടാവുമെന്ന് ഡി ജി പി അറിയിച്ചു