കൊച്ചി
ഭാവസാന്ദ്രമായ ഗാനങ്ങൾ കൊണ്ട് സംഗീത പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രസിദ്ധ സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചിയിലെ പള്ളുരുത്തി പാർവതി മന്ദിരത്തിൽ പുലർച്ചെ 3:30 ഓടെയായിരുന്നു അന്ത്യം.
പള്ളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യമായി സംഗീതം ഒരുക്കിയത്. കറുത്ത പൗർണമി ആണ് ആദ്യമായി സംഗീതം ചെയ്ത ചലച്ചിത്രം. ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് ചലിപ്പിച്ചത് അർജുനൻ മാസ്റ്ററിന് കീഴിലായിരുന്നു
പാടാത്ത വീണയും പാടും, ചെമ്പക തൈകൾ പൂത്ത, കസ്തൂരി മണക്കുന്നല്ലോ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ അർജുനൻ മാസ്റ്ററുടെ സൃഷ്ടിയാണ്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് സംസ്‌ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. നാടകത്തിലെ സംഗീത സംവിധായകനുള്ള അവാർഡ് പതിനഞ്ച് തവണ ലഭിച്ചിട്ടുണ്ട്