Saturday, November 23, 2024
HomeNewsKeralaഅൾത്താര സംഗീതത്തിലെ അതികായൻ സിറിൽ ജോസ് ചേട്ടൻ നിര്യാതനായി

അൾത്താര സംഗീതത്തിലെ അതികായൻ സിറിൽ ജോസ് ചേട്ടൻ നിര്യാതനായി


കാഞ്ഞിരത്താനം

അള്‍ത്താരകളിലെയും ദേവസംഗീതത്തിന്റെ രാജാവായിരുന്ന പൂവക്കോട്ട് കുര്യച്ചന്‍ എന്ന വയലിനിസ്റ്റ് സിറിള്‍ ജോസ് ചേട്ടന്‍ അന്തരിച്ചു (77). ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

ക്രിസ്തീയ സംഗീത ലോകത്തും കഥാപ്രസംഗ-നാടക വേദിയ്ക്കും വലിയ നഷ്ടമാണ് സിറിൽ ജോസ് ചേട്ടന്റെ വേർപാട്. സംസ്ക്കാരം 02-07-2020 വ്യാഴം 3:00 പിഎം ന് കാഞ്ഞിരത്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയിൽ നടക്കും

നാടകങ്ങള്‍ ജനകീയ കലയായിരുന്ന കാലത്ത് നിരവധി ട്രൂപ്പുകളില്‍ വയലിനിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. പ്രശസ്ത കാഥികന്മാരായ കെടാമംഗലം സദാനന്ദന്‍, എ.ജെ പാറ്റാനി, പെരുമ്പാവൂര്‍ അമ്മാള്‍, ആര്യാട് ഗോപി, പൂഴിക്കാല, കിടങ്ങൂര്‍ പ്രേംകുമാര്‍ എന്നീ കാഥികര്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകളായ ചങ്ങനാശേരി ഗീഥാ, സൂര്യസോമ, വൈക്കം മാളവിക എന്നീ നാടക ട്രൂപ്പുകളിലും വയലിന്‍ വാദ്യക്കാരയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാട്ടിന്‍പുറത്തെ പള്ളികളിള്‍ തോറും നാടക ക്ലബുകളും, കഥാപ്രസംഗങ്ങളും സജീവമായിരുന്ന കാലത്ത് പിന്നണി ഗായകനും വയലിന്‍ വാദ്യക്കാരനുമായിരുന്നു സിറിള്‍ ചേട്ടന്‍.

അദ്ദേഹത്തിന്റെ വിയോഗത്തോടെ നാടകഗാനങ്ങളുടെയും, പശ്ചാത്തല സംഗീതത്തിന്റേയും ജീവത്തായ ഒരു കണ്ണിയാണ് മണ്‍മറയുന്നത്. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ ടെക്‌നോളജിയും, ഇന്റര്‍നെറ്റും ഒന്നും ഇല്ലാത്ത ഒരു കാലത്ത് കലാകാരന് തട്ടിന്‍ പുറത്ത് കയറിനിന്ന് പ്രേക്ഷകനോട് നേരിട്ട് സംസാരിച്ചിരുന്ന കാലത്തിന്റെ പ്രതിനിധയായിരുന്നു അന്തരിച്ച സിറിള്‍ ചേട്ടന്‍.

ഇന്നത്തെപ്പോലെ ഡിജിറ്റല്‍ റെക്കോഡിംഗ് സാധ്യമാകാത്ത കാലത്ത് നാടക വേദികളുടെ വശങ്ങളിലായിരുന്നു വാദ്യമേളക്കാരുടെ ഇരിപ്പിടം. ടിവി ചാനലുകളും, ജനകീയ സിനിമകളും തരാങ്ങളെ സൃഷ്ടിക്കുന്ന ഈ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കുര്യച്ചന്‍ ലോകം ആദരിക്കുന്ന കലാകാരനാകുമായിരുന്നു

. ഭാര്യ റിട്ട: അധ്യാപിക റോസമ്മ സിറിള്‍, മക്കള്‍ സ്മിത സിറിള്‍ (ഓസ്‌ത്രേലിയ), ഷെറിന്‍ സിറിള്‍,

പ്രവാസി മലയാളിയുടെ ആദരാഞ്ജലികൾ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments