‘ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നു, അതില്‍ വാസ്തവമുണ്ടെന്ന് തോന്നി’ ; ‘അമ്മ’യെ വെട്ടിലാക്കി ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി പുറത്ത്

0
31

കൊച്ചി : ദിലീപിനെതിടെ നടി പരാതിപ്പെട്ടിരുന്നില്ല എന്ന അമ്മ സംഘടന പ്രവര്‍ത്തകരുടെ വാദം പൊളിയുന്നു. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നതായി നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബു സമ്മതിച്ചു. പൊലീസിന് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താന്‍ ദിലീപുമായി സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് തലയിടുന്നതെന്ന് താന്‍ ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അമ്മ ഈ വിഷയം ചര്‍ച്ച ചെയ്തില്ല. കൂടാതെ ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ അമ്മയുടെ സ്റ്റേജ് പരിപാടിയുടെ റിഹേഴ്‌സലിനിടെ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചു. ദിലീപും കാവ്യയുമായുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായത്. ഈ സംഭവത്തിന് ശേഷം കാവ്യ മാധവനും നടിയും പരസ്പരം മിണ്ടാറില്ലായിരുന്നെന്നും ഇടവേള ബാബു പറഞ്ഞു.

Related Article
പുറത്താക്കിയത് അറിയിച്ചിട്ടില്ല ; തിരിച്ചെടുത്തതും : ദിലീപ്
സംഘടനയുടെ പോക്കു നേരായ ദിശയിലല്ല, ഇങ്ങനെ പോയാല്‍ ‘അമ്മ’ കോടാലിയായി മാറും; തിലകന്‍ മോഹന്‍ലാലിനയച്ച കത്ത് പുറത്ത്
‘അമ്മ’ ക്രിമിനല്‍ സ്വഭാവമുള്ള മാഫിയാ സംഘം: ആഷിക് അബു

താരസംഘടനയായ അമ്മയുടെ മുന്‍ഭരണസമിയില്‍ സെക്രട്ടറിയായിരുന്നു ഇടവേള ബാബു. നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു മുപ്പതാം സാക്ഷിയാണ്.

Leave a Reply