Saturday, November 23, 2024
HomeNewsആക്ഷേപിച്ചാല്‍ പുറത്താക്കും; മന്ത്രിമാര്‍ക്കെതിരെ ഭീഷണിയുമായി ഗവര്‍ണര്‍

ആക്ഷേപിച്ചാല്‍ പുറത്താക്കും; മന്ത്രിമാര്‍ക്കെതിരെ ഭീഷണിയുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

വാഴ്‌സിറ്റി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ട്വീറ്റിലൂടെയാണ് ഗവര്‍ണറുടെ പ്രതികരണം.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു.

കേരള, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ബലാബലം തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ ഭീഷണി. വാഴ്‌സിറ്റി നിയമനങ്ങളിലും ലോകായുക്ത ഭേദഗതി ബില്ലിലും ഗവര്‍ണറുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് നേരത്തെ മന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. നിയമസഭ പാസാക്കിയ സര്‍വകലാശാലാ ബില്ലും ലോകായുക്ത ഭേദഗതി ബില്ലും ഗവര്‍ണറുടെ പരിഗണനയിലാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments