ന്യൂ ഡൽഹി
കോവിഡ് 19 സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് ആഗസ്റ്റ് 12 വരെ ട്രെയിൻ സർവീസുകൾ നിർത്തി വെയ്ക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനം. പാസഞ്ചർ, മെയിൽ, എക്സ്പ്രസ്, സബർമൻ തുടങ്ങിയ സർവീസുകൾ പൂർണ്ണമായും നിർത്തും. എന്നാൽ ലോക്ക് ഡൗൺ സമയത്ത് സർവീസ് നടത്തിയിരുന്ന 230 സ്പെഷ്യൽ ട്രെയിനുകളുടെ സർവീസിൽ മാറ്റമില്ല. ജൂലൈ 1 മുതൽ ആഗസ്റ്റ് 22 വരെ ബുക്ക് ചെയ്ത എല്ലാ ട്രെയിനുകളും റദ്ധാക്കി. ബുക്ക് ചെയ്തവർക്കെല്ലാം മുഴുവൻ തുകയും തിരികെ നൽകുമെന്നും റെയിൽവേ അറിയിച്ചു