ചേര്‍ക്കേണ്ട വിഭവങ്ങള്‍
കഷണങ്ങളാക്കിയ ആട്ടിറച്ചി ഒരു കിലോ
വിന്നാഗിരി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
കനം കുറച്ച് അരിഞ്ഞ പച്ച ഇഞ്ചി ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ 300 ഗ്രാം
സവോള ചെറുതായി അരിഞ്ഞത് അരക്കപ്പ്
മുളകുപൊടി ഒരു ടീസ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത് കാല്‍ കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് 2 എണ്ണം
വെളുത്തുള്ളി അല്ലിയായി തിരിച്ചത് 8 എണ്ണം
കടുക് 2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇറച്ചി, വിന്നാഗിരി, ഇഞ്ചി, മഞ്ഞള്‍പൊടി ഇവ പാകത്തിന് ഉപ്പും ചേര്‍ത്ത് അരക്കപ്പു വെള്ളം ഒഴിച്ച് തീരെ ചെറിയ ചൂടില്‍ സാവധാനം വേവിച്ചെടുക്കുക. (ഇറച്ചി പെട്ടെന്നു വേവിച്ചാല്‍ സ്വാദ് മാറിപ്പോകും.) കരുതി വച്ചിരിക്കുന്ന വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് കടുകു പൊട്ടിച്ച് സവോള ചേര്‍ത്ത് ചെറുതീയില്‍ ചവക്കുവോളം വഴറ്റുക. അതിനുശേഷം തക്കാളിയും ചേര്‍ത്തു വഴറ്റുക. മുളകുപൊടിയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റി, ഇറച്ചി വെന്ത ചാറും ചേര്‍ത്ത്, ഇവ വെട്ടിത്തിളയ്ക്കുമ്പോള്‍ ഇറച്ചി പൊടിയാതെ, ചാറു കുറുകുമ്പോള്‍, ചൂടോടെ വാങ്ങി ഉപയോഗിക്കുക.