Saturday, January 11, 2025
HomeNewsKerala'ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്'; ഭീഷണി, മർദ്ദനം; മരിക്കുന്നതിന് മുൻപ് ഷബ്ന പകർത്തിയ വിഡിയോ പുറത്ത്

‘ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്’; ഭീഷണി, മർദ്ദനം; മരിക്കുന്നതിന് മുൻപ് ഷബ്ന പകർത്തിയ വിഡിയോ പുറത്ത്

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ​ഗാർഹിക പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഷബ്‌നയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് ഷബ്‌ന മൊബൈലിൽ പകർത്തിയതാണ് ഇത്.

ഷബ്‌നയുമായി ഭർത്താവിന്റെ ബന്ധുക്കൾ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കൾ മർദ്ദിച്ചതിന് പിന്നാലെയാണ് ഷബ്‌ന മുറിയിൽ കയറി ജീവനൊടുക്കിയത്. 

ഭർത്താവിന്റെ അമ്മാവൻ പുതിയോട്ടിൽ ഹനീഫിനെ വെള്ളിയാഴ്‌ച പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷെബിനയെ ഹനീഫ് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. തിങ്കളാഴ്‌ചയാണ് ഷബ്‌നയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments