Saturday, November 23, 2024
HomeNewsആദ്യ പ്ലേ ഓഫ്: ചെന്നൈയ്ക്ക് അനുഭവവും ഡൽഹിക്ക് സ്ഥിരതയും കരുത്ത്

ആദ്യ പ്ലേ ഓഫ്: ചെന്നൈയ്ക്ക് അനുഭവവും ഡൽഹിക്ക് സ്ഥിരതയും കരുത്ത്

അലൻ ജെയിംസ് ജൂലിയസ്

ലണ്ടൻ: പതിനാലാം സീസണൻ്റെ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ഇന്ന് ദുബൈയിൽ ആദ്യ രണ്ടു സ്ഥാനക്കാരായ ഡൽഹിയും ചെന്നൈയും നേരിട്ടുള്ള ഫൈനൽ പ്രവേശനത്തിലേക്ക് അങ്കം കുറിക്കുമ്പോൾ രണ്ടാം സ്ഥാനക്കാരായ ചെന്നൈയ്ക്കാണ് നേരിയ മുൻതൂക്കം എന്നു തന്നെ പറയേണ്ടി വരും.

ലീഗ് മത്സരത്തിൽ പന്തും കൂട്ടരും 14 ൽ പത്തും ജയിച്ച് ആദ്യ സ്ഥാനത്ത് എത്തിയെങ്കിലും ശക്തമായൊരു ആധിപത്യം എതിരാളികളുടെ മേൽ അവകാശപ്പെടാവുന്ന പ്രകടനം കാര്യമായിട്ടില്ല. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലും യുഎഇയിലെ നടന്നു വന്ന രണ്ടാം പാദത്തിലും സ്ഥിതയാർന്ന വിജയം സൽഹിക്കു മാത്രമേ സാധിച്ചുള്ളുവെന്നുള്ളതും അവരുടെ ഏറ്റവും നല്ലൊരു പ്രകടനങ്ങളിൽ ഒന്നടക്കം രണ്ടു വിജയങ്ങളും ചെന്നൈയ്ക്കെതിരെ അവർക്ക് നേടാൻ സാധിച്ചുവെന്നത് സീസണിലെ മൂന്നാം ബലപരീക്ഷണത്തിന് പന്തിനും കൂട്ടർക്ക് ആത്മവിശ്വാസം നല്കുന്ന കാര്യങ്ങൾ തന്നെ. ഓഫണിങ്ങ് വെടികെട്ട് ബാറ്റർ പ്രഥിക്ക് സ്ഥിരത നിലനിറുത്തുവാൻ കഴിയാത്തതും അവസാന ഓവറുകളിൽ പ്രതീക്ഷയായ സ്റ്റോണിയസിൻ്റെ പരിക്കുമൂലമുള്ള പിന്മാറ്റവും അവരുടെ ഉയർന്ന് സ്കോർ എന്ന സ്വപ്നത്തിന് തടയിടുന്നുണ്ട്. പല കളികളും കടന്നു കൂടിയത് അവസാന ഓവറിൽ മാത്രമാണ് എന്നതും അവരുടെ നാളത്തെ വിജയ സാധ്യതയിൽ സംശയം ഉളവാക്കുന്ന കാര്യങ്ങൾ തന്നെ. എങ്കിലും ആവേശ് ഖാൻ, റബേഡ, അക്സർ, അശ്വിൻ, ആൻറിച്ചും അടങ്ങുന്ന ബൗളിങ്ങ് നിര സീസണിൽ ഏറ്റവും ശക്തമായ കൂട്ടുകെട്ടാണ് എന്നത് ഡൽഹിയുടെ നേരിട്ടുള്ള ഫൈനലിലേക്ക് പന്തിന് കരുത്താകും എന്നു തന്നെ കരുതാം.

മറുവശത്ത് കഴിഞ്ഞ സീസണുകളിൽ ഒമ്പതിൽ പ്ലേ ഓഫിൽ എത്തുകയും മൂന്നൂ തവണ കിരീടം നേടുകയും ചെയ്ത ധോണിക്കും കൂട്ടർക്കും കാര്യങ്ങൾ അത്ര ആശാവഹമല്ല. ആദ്യ മത്സരങ്ങളിൽ സ്ഥിരതയുള്ള പ്രകടനങ്ങൾ കാഴ്‌ച വച്ചെങ്കിലും യുഎഇയിൽ നടന്ന അവസാന പോരാട്ടങ്ങളിൽ ഡൽഹിയോടൊ ടക്കം തുടർച്ചായ മൂന്നു തോൽവികൾ മഞ്ഞ പടയോടൊപ്പം അവരുടെ ആരാധകരുടെയും ഹൃദയമിടുപ്പു വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ തന്നെ. എങ്കിലും ധോണിയെന്ന സൂപ്പർ കപ്പിത്താൻ കാലങ്ങളായി തൻ്റെ വിശ്വസ്തരായ ഡുപ്ലസി, റായിഡു, റെയ്ന, ജഡേജ, ബ്രാവോ, ചഹാർ അടക്കമുള്ള പഴയ പടകുതിരകളോടൊപ്പം ഗെയ്ക്ബാദ് മോയ്ൻ അലി, ഠാക്കൂർ തുടങ്ങിയവരെയും കൂട്ടി ഡൽഹി ഉയർത്തുന്ന ഏതൊരു കാറും കോളും മറി കടക്കാനാണ് സാധ്യത. കാരണം, പ്ലേ ഓഫ് സമർദ്ധങ്ങളെ അതി ജീവിച്ചുള്ള അവരുടെ അനുഭവ കരുത്ത് തന്നെ.

2019 ൽ മൂന്നാം സ്ഥാനം, 2020ൽ രണ്ടാം സ്ഥാനം.. അപ്പോൾ 2021ൽ ഒന്നാം സ്ഥാനമെന്ന ഡൽഹിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒരു പടി കൂടി അടക്കുമോ…!!? കാലങ്ങളായുള്ള അനുഭവ കരുത്തിൽ മഞ്ഞപ്പട 9-ാം ഫൈനിലേക്ക് പ്രവേശിക്കുമോ.. !!?കാത്തിരിക്കാം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments