ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി ആധാര്‍ അതോറിറ്റി.ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് അതോറിറ്റി അറിയിച്ചു. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയില്‍ സത്യമില്ലെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയെന്ന് ZDNetഎന്ന പോര്‍ട്ടലില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.