Friday, November 22, 2024
HomeLatest Newsആന്ധ്രയുടെ പ്രത്യേക പദവി നല്‍കിയില്ല : അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാജി വച്ചു

ആന്ധ്രയുടെ പ്രത്യേക പദവി നല്‍കിയില്ല : അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാജി വച്ചു

ആന്ധ്രയുടെ പ്രത്യേക പദവി ഇത്തവണ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തെ പൂര്‍ണമായും തടസ്സപ്പെടുത്തിയിരുന്നു. എന്നിട്ടും ഫലമില്ലാത്തതിനാലാണ് രാജി. രാജിക്കാര്യം എം.പിമാര്‍ നേരത്തെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കൂടാതെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിനു മുന്‍പില്‍ നിരാഹാര സമരവും നടത്തും.

ആന്ധ്രാപ്രദേശ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ 12 തവണ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയം ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നില്ല. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസും, ടി.ഡി.പിയും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടിസ് നല്‍കിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments