വിലക്കൂടുതല്‍ എന്ന ഒറ്റക്കാരണം കൊണ്ട് ഐ ഫോണിനെ അകറ്റി നിര്‍ത്തേണ്ട് ആപ്പിള്‍ ഇനി കുറഞ്ഞ വിലയില്‍

0
32

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ എന്നും ഐ ഫോണിന്‍റെ സ്ഥാനം മുന്നില്‍ തന്നെയാണ്. വിലക്കൂടുതല്‍ എന്ന ഒറ്റക്കാരണം മാത്രമാണ് ഐ ഫോണിനെ കൂടുതല്‍ പേരില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അങ്ങനെ മാറി നില്‍ക്കുന്നവരെയാണ് ആപ്പിള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ആപ്പിള്‍ 2018 മോഡല്‍ ഐഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 2018 ല്‍ മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലെ മോഡല്‍ ഹാന്‍ഡ്‌സെറ്റുകളാണ് ആ മൂന്ന് മോഡലുകള്‍.

ഇതില്‍ എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്‌സെറ്റ് കേവലം13,400 രൂപയ്ക്ക് വില്‍ക്കുമെന്നാണ് ടെക് വിദഗ്ധര്‍ അറിയിക്കുന്നത്. ഉപയോഗിക്കുന്ന പാര്‍ട്‌സുകളുടെ വില കുറച്ചു കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്.

ഐഫോണ്‍ എല്‍സിഡി മോഡല്‍ ഹാന്‍ഡ്‌സെറ്റ് ആറു കോടി യൂണിറ്റുകള്‍ നിര്‍മിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply