‘തൃശൂര്‍: ‘ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. അവരുടെ ഇഷ്ടം രേഖപ്പെടുത്തി ദേശീയ നേതൃത്വം അവരെ നിരാകരിച്ചില്ല. സ്വീകരിച്ചു.ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.