Sunday, September 29, 2024
HomeNewsKeralaആയിരം കടന്ന് ഒരു ദിവസത്തെ കോവിഡ് രോഗികൾ

ആയിരം കടന്ന് ഒരു ദിവസത്തെ കോവിഡ് രോഗികൾ

തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്നു 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരടെ എണ്ണം 15032 ആയി. സമ്ബര്‍ക്കത്തിലൂടെ 785 പേര്‍ക്ക് രോഗം കണ്ടെത്തി. അതില്‍ 57 പേരുടെ ഉറവിടം വ്യക്തല്ല. വിദേശത്തുനിന്ന് എത്തിയ 87 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 69 പേര്‍ക്കും രോഗം കണ്ടെത്തി.

കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഇന്ന് ഒരു മരണവും ഉണ്ടായി. ഇടുക്കി ജില്ലയില്‍നിന്നുള്ള നാരായണന്‍ എന്നയാളാണ് മരിച്ചത്. 272 പേര്‍ രോഗമുക്തി നേടി.

ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 226
കൊല്ലം 133
ആലപ്പുഴ 120
കാസര്‍കോട് 101
എറണാകുളം 92
കോട്ടയം 51
പത്തനംതിട്ട 49
ഇടുക്കി 43
കണ്ണൂര്‍ 43
പാലക്കാട് 34
കോഴിക്കോട് 25
വയനാട് നാല്

നെഗറ്റീവായവര്‍

തിരുവനന്തപുരം 9
കൊല്ലം 13
പത്തനംതിട്ട 38
ഇടുക്കി 1
എറണാകുളം 18
തൃശൂര്‍ 33
മലപ്പുറം 55
കോഴിക്കോട് 14
വയനാട് 4
കാസര്‍കോട് 43

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments