ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല: കുമ്മനം

0
22

കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രണ്ട് ലക്ഷം വരുന്ന അവിടുത്തെ വോട്ടര്‍മാര്‍ പല വിഭാഗത്തില്‍പെടുന്നവരാണ്. അതിനാല്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല. തെരഞ്ഞെടുപ്പിന് വോട്ടാണ് പ്രധാനം. ആരോടും അയിത്തമില്ലെന്നും കുമ്മനം കൊല്ലത്ത് പറഞ്ഞു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായവ്യത്യാസമില്ലെന്നും കുമ്മനം വ്യക്തമാക്കി.

Leave a Reply