ആരോ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണത്: ദയവ് ചെയ്ത് അവഗണിക്കുക: തൃശൂര്‍പൂരത്തിന് പ്രചരിച്ച ചിത്രത്തെക്കുറിച്ച് മേജര്‍ രവി

0
30

തൃശൂര്‍പൂരം ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചിലര്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന വാദവുമായി മേജര്‍ രവി രംഗത്ത്. ദയവ് ചെയ്ത് ആ ചിത്രം അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം ആശംസകള്‍ നേര്‍ന്നുകൊണ്ട് മേജര്‍ രവി എഴുതിയ കുറിപ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പൂരം എന്നെഴുതിയതിന്റെ അക്ഷരപിശകായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്.

‘തൃശൂര്‍ പൂരം ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള എന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഫോട്ടോഷോപ്പ് എഡിറ്റിങ് നടത്തിയാണ് പ്രചരിപ്പിക്കുന്നത്. അത് എന്തുമായിക്കോട്ടേ, ദയവ് ചെയ്ത് അത് അവഗണിക്കണം’- മേജര്‍ രവി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.

Leave a Reply