Saturday, November 23, 2024
HomeNewsKeralaആര്‍.സി.സി.യില്‍നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

ആര്‍.സി.സി.യില്‍നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

തിരുവന്തപിരം: റീജിണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് എച്ച്.ഐ.വി ബാധിച്ചെന്നു സംശയിച്ചിരുന്ന കുട്ടി മരിച്ചു. രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്നായിരുന്നു സംശയം. ആലപ്പുഴ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍.സി.സിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പതുകാരിക്ക് എച്ച.ഐ.വി ബാധിച്ചതായി പരാതി ഉയര്‍ന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്ത പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്‍.സി.സിയില്‍ നിന്നുള്ള രക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധയില്ല. തുടര്‍ന്ന് പലതവണ ആര്‍.സി.സി.യില്‍നിന്ന് രക്തം സ്വീകരിച്ചശേഷം ആഗസ്റ്റ് 25ന് വീണ്ടും ആര്‍.സി.സി.സിയില്‍ നടന്ന രക്ത പരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധയുണ്ടെന്ന് കണ്ടെത്തിയത്.

ഇതിനുശേഷം നാലു തവണ കീമോതെറാപ്പി നടന്നു. പല തവണ ആര്‍.സി.സിയില്‍ നിന്നു രക്തം സ്വീകരിക്കുകയും ചെയ്തു. ആഗസ്റ്റില്‍ നടന്ന പരിശോധനാ റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്ത പരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച.ഐ.വിയില്ലെന്ന് വ്യക്തമായതോടെയാണ് ആര്‍.സി.സിക്ക് നേരെ ആരോപണമുയര്‍ന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments