ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, എംഎല്‍എയുടെ സ്റ്റാഫംഗത്തിന് പരിക്ക്

0
52

ആലപ്പുഴ: ആലപ്പുഴ പുറക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അജ്മല്‍ ഹസന് പരിക്കേറ്റു.എച്ച് സലാം എംഎല്‍എയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയാണ് പരിക്കേറ്റ അജ്മല്‍. ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്. അംഗന്‍വാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവര്‍ത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലിയാണ് തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായത്.

Leave a Reply