പുതുക്കിയ ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6, 10 എന്നിവ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണെന്നും ഇതുപ്രകാരമുള്ള ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടിലോടിയ റോബിന്‍ ബസ്, കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞ്
പിഴയിടുകയും പിന്നീട് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു