Saturday, November 23, 2024
HomeNewsKeralaആശങ്ക നിറച്ച് കേരളത്തിൽ 10 പേർക്ക് കൂടി കോവിഡ്

ആശങ്ക നിറച്ച് കേരളത്തിൽ 10 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം

കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എട്ട് പേർക്കാണ് ഇന്ന് രോഗം ഭേദമായത്. ഇടുക്കിയിൽ നാല് പേർക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേർക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കാസർഗോട് ആറ് പേർക്കും, മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. സമ്പർക്കം മൂലം രോഗബാധ ഉണ്ടായത് നാല് പേർക്കാണ്, ഇത് വരെ സംസ്ഥാനത്ത് 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ അയൽ സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20326 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കണ്ണൂരിൽ 2592 പേർ നിരീക്ഷണത്തിലുണ്ട്. കാസർഗോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്.

കാസർഗോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തന്നെ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലായിരിക്കും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങൾ നിലവിലെ അതേ നിലയിൽ തുടരും. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇതുവരെ ലോക്ക് ഡൗൺ ഇളവ് നൽകിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവയെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ചിലേക്ക് മാറ്റുകയാണെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments