Saturday, November 23, 2024
HomeMoviesMovie Newsആ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു, ഒടുവില്‍ കരഞ്ഞു പോയി:ചാണക്യതന്ത്രത്തിനായി സഹിക്കേണ്ടിവന്ന കഥ തുറന്ന പറഞ്ഞ് ഉണ്ണി...

ആ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു, ഒടുവില്‍ കരഞ്ഞു പോയി:ചാണക്യതന്ത്രത്തിനായി സഹിക്കേണ്ടിവന്ന കഥ തുറന്ന പറഞ്ഞ് ഉണ്ണി മുകുന്ദന്‍ (അഭിമുഖം)

ഉണ്ണി മുകുന്ദൻ/സുനിത സുനിൽ

ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന യുവനായകനാണ് ഉണ്ണി മുകുന്ദൻ. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി എന്തും ചെയ്യാന്‍, എത്ര കഷ്ടതകള്‍ സഹിക്കാനും തയ്യാറാവുന്ന വ്യക്തി.യുവാക്കളുടെ സ്വന്തം മസിലളിയനു ഇത് പ്രതീക്ഷയുടെ പുതുവര്‍ഷം.റിലീസിനൊരുങ്ങുന്ന ചാണക്യതന്ത്രവുമെല്ലാം ഉണ്ണിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.

ഇര മികച്ച പ്രതികരണം നേടുകയാണല്ലോ?

എല്ലാവർക്കും നല്ല അഭിപ്രായമാണ് ഇരയെ കുറിച്ച്. കഥാപാത്രത്തെ ആളുകൾ സ്വീകരിക്കും എന്ന് തോന്നിയിരുന്നു. എന്നാൽ ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാവർക്കും നന്ദിയുണ്ട്.
വൈശാഖേട്ടന്‍ സംവിധാനം ചെയ്ത മല്ലുസിംഗ് എനിക്ക് നല്ലൊരു ബ്രേക്ക് നല്‍കിയ സിനിമയാണ്. വൈശാഖേട്ടനും ഉദയേട്ടനും ചേര്‍ന്നാണ് ഇര നിര്‍മിച്ചിരിക്കുന്നത്. എന്നെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തികളാണ് അവർ ഇരുവരും. നവാഗതനായ സൈജു എസാണ് ഇര സംവിധാനം ചെയ്യുന്നത്.

ചാണക്യതന്ത്രത്തിലെ ഫീമെയില്‍ മേക്കിംഗ് വീഡിയോയും തരംഗമായി കൊണ്ടിരിക്കുകയാണല്ലോ?

വളരെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു അത്. ഒരു പെണ്ണായി മാറിയതിന് ശേഷമാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന കാര്യം മനസിലാക്കിയത് .വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് പെണ്ണായി മാറിയത് .പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് മേക്കപ്പിടണം. പുരികം ത്രെഡ് ചെയ്യുമ്പോഴത്തെ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു. കരഞ്ഞു പോയി. എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍നിന്നും സ്ത്രീകളുടെ മനോധൈര്യം എത്ര വലുതാണ് എന്ന് മനസ്സിലാക്കാം

പെണ്‍വേഷത്തിലുള്ള ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്‍മ വരുന്നത് നൂല്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്കെ വച്ച് നെയില്‍ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ്.

സത്യത്തില്‍ ഇതിന്റെ വിജയം ടീമിന്റെ സപ്പോര്‍ട്ട് തന്നെയാണ്പെണ്‍വേഷത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പെണ്ണായി മാറുമ്പോള്‍ വലിയ വെല്ലുവിളി ഒന്നും ഉണ്ടായിട്ടില്ല. കാരണം അമ്മ, ചേച്ചി ഇവരെയൊക്കെ കണ്ടാണ് വളര്‍ന്നിട്ടുള്ളത്. പക്ഷേ കുറച്ച് മോഡേണും സെക്സിയായിട്ടൊക്കെയാണ് അതില്‍ ഉള്ളത്. ഫോട്ടോ കാണുമ്പോള്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ടെന്‍ഷനുണ്ടായിരുന്നു.
ഞങ്ങളുടെ ആര്‍ട്ട് മേക്കര്‍ എന്റെ മുന്നില്‍കൂടി പോയപ്പോള്‍ വേറെ ആരോ ആണെന്നാണ് കരുതിയത്. ലിഫ്റ്റില്‍ കയറാന്‍ സമയത്തും ‘സോറി മാം ‘ എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കുറച്ച് ചെറുക്കന്മാര്‍ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അവര്‍ക്ക് അറിയാം ഉണ്ണിയാണെന്ന്. അതില്‍ കുറച്ച് സെക്സിയായിട്ടാണ് സാരിയുടുത്തത്. അതുകൊണ്ട് തന്നെ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. ‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’. എന്ന് അവര്‍ പറയുകയും ചെയ്തു.

പല ഗെറ്റപ്പുകളില്‍ ആണ് ചാണക്യന്ത്രത്തില്‍ എത്തുന്നത് എന്ന് കേട്ടിരുന്നു?

ശരിക്കും അര്‍ജുന്‍ റാം മോഹന്‍ എന്ന ക്രിമിനോളജിസ്റ്റായാണ് ഇതില്‍ അവതരിപ്പിക്കുന്നത്. പലവിധ സാഹചര്യത്തിലും പല വ്യത്യസ്ത രൂപങ്ങളില്‍ എത്തുന്നതാണ്. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ല. എന്റെ കരിയറിലെ മികച്ച കഥാപാത്രം തന്നെ ആയിരിക്കും അര്‍ജുന്‍ എന്നതില്‍ യാതൊരു സംശയവുമില്ല. ഈ സിനിമയില്‍ വീണ്ടും ഒരു പാട്ട് പാടി കഴിഞ്ഞു.

ചെയ്യുന്ന ഓരോ ചിത്രങ്ങളേയും ഓരോ കഥാപാത്രങ്ങളേയും ഒരുപാട് ഇഷ്ടത്തോടെയും പ്രതീക്ഷകളോടെയും തന്നെ കാണാറുള്ള വ്യക്തിയാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഓരോ കലാകാരന്മാരും അങ്ങനെ തന്നെ ആയിരിക്കും. എങ്കിലും ചില കഥകളും കഥാപാത്രങ്ങളും നമ്മുക്കു നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. ഇതുവരെ ചെയ്യാത്ത മാനങ്ങള്‍ ഉള്ള ഒരു കഥാപാത്രം ആവുമ്പോള്‍ അല്ലെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ നമ്മളെ ആവേശം കൊള്ളിക്കുന്ന എന്തെങ്കിലും ആ കഥയിലോ കഥാപാത്രവുമായി ബന്ധപ്പെട്ടോ ഉണ്ടാകുമ്പോള്‍ നമ്മുക്കു തോന്നുന്ന വിശ്വാസം ആണത്. അങ്ങനെ എനിക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രം ആണ് ചാണക്യ തന്ത്രം. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത രൂപ ഭാവങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുന്നു എന്നത് തന്നെ ആവേശം നല്‍കുന്ന കാര്യമാണ്. ഒരുപക്ഷേ ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ എന്നെങ്കിലും ചെയ്യും എന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാന്‍ ഉള്ള അവസരവും എനിക് തന്ന ചിത്രമാണ് ചാണക്യ തന്ത്രം. കണ്ണന്‍ ചേട്ടന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കണ്ണന്‍ താമരക്കുളത്തിനൊപ്പം രണ്ടാമത്തെ ചിത്രം?

അച്ചായന്‍സിലായിരുന്നു കണ്ണന്‍ ചേട്ടനൊപ്പം ആദ്യം വര്‍ക്ക് ചെയ്യുന്നത്. ആ സിനിമ ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹത്തിന് സിനിമയോടുള്ള പാഷനും ഡെഡിക്കേഷനുമൊക്കെ മനസിലായി. നല്ലൊരു ടെക്‌നീഷ്യനാണ് അദ്ദേഹം. ഈ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോഴും അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടാണ് ഏറ്റെടുത്തത്.

അച്ചായന്‍സിലെ പാട്ടിലൂടെ റെഡ് എഫ്എം മികച്ച ഗായകനുള്ള അവാര്‍ഡും സ്വന്തമാക്കി?
അച്ചായന്‍സ് എന്ന ചിത്രത്തിലെ പായ്ക്ക് അപ് പാര്‍ട്ടിയില്‍ ഒരു പാട്ടു പാടി. അതുകേട്ട് നിര്‍മാതാവും സംവിധായകനും സംഗീതസംവിധായകനുമെല്ലാം ചേര്‍ന്ന് ചിത്രത്തില്‍ ഒരു പാട്ടുപാടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പാട്ട് എഴുതാം എന്ന് തോന്നി . അങ്ങനെ രതീഷ് വേഗയ്ക്കൊപ്പം എഴുതിയ വരികള്‍..’ നിനവറിയാതെ.. ഈ കനവറിയാതെ’… എന്ന പാട്ടിന് രതീഷ് വേഗ ഈണം നല്‍കി. അതിന് മികച്ച ഗായകനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി.

മാസ്റ്റർ പീസിൽ മമ്മൂക്കയുടെ വില്ലനായി. ശരിക്കും വെല്ലുവിളി ആയിരുന്നില്ലേ ഈ കഥാപാത്രം?

ശരിക്കും വെല്ലുവിളി തന്നെയായിരുന്നു ഈ കഥാപാത്രം. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് സിനിമയില്‍ അതിനൊത്ത നെഗറ്റീവ് റോള്‍ ചെയ്യുക പ്രയാസമേറിയ കാര്യമാണ്. അത് പാളിപ്പോയാല്‍ ഏറ്റവുമധികം വിമര്‍ശനം നേരിടേണ്ടി വരുന്നതും ഞാന്‍ തന്നെയാകും. മെഗാസ്റ്റാറിന്റെ വില്ലനാകുന്നതില്‍ യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു.

മമ്മൂക്ക സിനിമയില്‍ എന്ത് ചെറിയ വേഷം ലഭിച്ചാലും അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. ആദ്യകാലത്ത് മമ്മൂട്ടി ചിത്രങ്ങളില്‍ അഭിനയിച്ചത് കൊണ്ടാണ് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത് പോലും. എന്റെ സിനിമാകരിയറില്‍ എല്ലാരീതിയിലും പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ് മമ്മൂക്ക.
സംവിധായകന്‍ അജയ് വാസുദേവിനും എനിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് കൃത്യമായ ധാരണയുണ്ട്. ഞങ്ങള്‍ക്കിടയിലുള്ള നല്ല സൗഹൃദവും ഗുണമായി മാറി. എന്റെ ശരീരഭാഷയും മാനറിസവും ജോണ്‍ തെക്കന് അനുയോജ്യമാണെന്ന് കണ്ടെത്തിയതും അജയ് തന്നെയാണ്.

തിരക്കഥാകൃത്തായ ഉദയേട്ടനും എന്നില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. വില്ലനായി സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. ആ സിനിമ അദ്ദേഹം കാണുകയും എന്റെ രീതികള്‍ കൃത്യമായി നീരിക്ഷിക്കുകയും ചെയ്താണ് ജോണ്‍ തെക്കനെ എനിക്കായി സൃഷ്ടിക്കുന്നത്. സത്യത്തില്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ എന്നേക്കാള്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് മമ്മൂക്കയ്ക്കും അജയ്യ്ക്കും ഉദയേട്ടനുമായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments