Friday, July 5, 2024
HomeLatest Newsഇംഗ്ലണ്ടിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഓണാഘോഷത്തിനായി 'പൊന്നോണം 2k19'

ഇംഗ്ലണ്ടിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഓണാഘോഷത്തിനായി ‘പൊന്നോണം 2k19’

മാഞ്ചെസ്റ്റര്‍: പൊന്നോണം കെങ്കേമമാക്കാന്‍ ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിന് കലാവിരുന്നിന്റെ നിറച്ചാര്‍ത്തുമായി പൊന്നോണം 2k19. അലൈഡ് മോര്‍ട്ടേജ് സര്‍വീസ് അണിയിച്ചരുക്കുന്ന പൊന്നോണ കലാവിരുന്നില്‍ കലാരംഗത്തെ അത്ഭുതപ്രതിഭകളാണ് ഒന്നിച്ച് അണിചേരുന്നത്.പര്‍പ്പിള്‍ മീഡിയായാണ് കോ-പ്രസന്റേഴ്‌സ്. കുടുംബങ്ങള്‍ക്ക് പരമാവധി സന്തോഷം പകരുന്ന കലാവിരുന്നുകളുമായാണ് ഈ കലാസംഘം ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. സെപ്തംബര്‍ 13 മുതല്‍ 30 വരെ ഇംഗ്ലണ്ടിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇവരുടെ കലാവിരുന്ന് ആസ്വദിക്കാന്‍ അവസരമുണ്ട്. ദിലീപ് കലാഭവന്‍, നിസാം കാലിക്കട്ട്, സുമേഷ് കൂട്ടിക്കല്‍, രഞ്ജു ചാലക്കുടി, ഷിബിനാ റാണി, ആര്യ തുടങ്ങിയ ഹാസ്യ, മിമിക്രി, കലാരംഗങ്ങളിലെ താരങ്ങളാണ് പൊന്നോണം പ്രവാസി മലയാളികള്‍ക്ക് ആഘോഷ ഓണമാക്കാന്‍ എത്തുന്നത്. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു ചക്കാലയ്ക്കല്‍: 0044-7753652987, ബൈജു മേനാച്ചേരില്‍: 0044-7958439474 നമ്പരുകളില്‍ ബന്ധപ്പെടുക

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments