ദുബായ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരതാമസക്കാരായ ഇന്ത്യക്കാര്‍ക്ക് ശുഭവാര്‍ത്ത. ഇവിടങ്ങളില്‍ റസിഡന്റ് വിസയുള്ള ഇന്ത്യക്കാരുടെ വിസാ നടപടിക്രമങ്ങള്‍ വളരെ പെട്ടെ്ന്നു പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പി.ആര് ഉള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ ഓണ്‍ അറൈവല്‍ വിസ ആണ് അനുവദിക്കുന്നത്. ഈ വിസ ഉപയോഗിച്ച് ആറുമാസം വരെ ദുബായില്‍ ചുറ്റിയടിക്കാം. ആദ്യഘട്ടമായി 14 ദിവത്തേയക്ക് അനുവദിക്കുന്ന വിസയ്ക്ക് 100 ദിര്‍ഹം ഫീസും 20 ദിര്‍ഹം സേവന ഫീസും നല്‍കിയിരിക്കണം. കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്.