Friday, November 22, 2024
HomeNewsKeralaഇടതുമുന്നണി സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ല; മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സി.പി.ഐയിൽ വിമർശനം

ഇടതുമുന്നണി സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ല; മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സി.പി.ഐയിൽ വിമർശനം

സി.പി.ഐ സംസ്ഥാന കൗൺസിലിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ അതിരൂക്ഷ വിമർശനം. ഇടതുമുന്നണി സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ലെന്നും ഇ പി ജയരാജന്റെ ബിജെപി ബന്ധ വിവാദം നിഷ്കളങ്കമല്ലെന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും
സംസ്ഥാന കൗൺസിലിൽ കുറ്റപ്പെടുത്തലുകൾ ഉണ്ടായി.

ഇ.പി ജയരാജനെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടെന്നും കുറ്റപ്പെടുത്തലുകൾ ഉണ്ടായി.മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന കൗൺസിലിൽ ഉയർന്ന മറ്റൊരു ആക്ഷേപം.പിണറായി വിജയൻ അങ്ങനെയാണ്.വേണ്ട നടപടി സി.പി.ഐ.എം ചെയ്യട്ടെ എന്നും പ്രതിനിധികൾ അഭിപ്രായം
പറഞ്ഞു.

നവ കേരള സദസിനെതിരെതിരെയും രൂക്ഷ വിമർശനമുണ്ടായി. നവകേരള സദസ്സ് ദയനീയ പരാജയമായി.എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നു.സർക്കാരിനെ കൂട്ടത്തരവാദിത്തമില്ലന്നും ചില അംഗങ്ങൾ
വിമർശിച്ചു.തൃശ്ശൂർ മേയറെ മാറ്റാൻ മുന്നണി നേതൃത്വത്തിനു കത്ത് നൽകണമെന്നും
കൗൺസിൽ ആവശ്യമുയർന്നു.ആത്മവിമർശനവുമുണ്ടായി.പാർട്ടിയിലെ മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്നായിരുന്നു അഭിപ്രായം.സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകുന്ന സംസ്ഥാന കൗൺസിൽ ഇന്ന് അവസാനിക്കും. കുടിശ്ശികയായ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.സംസ്ഥാനത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.വിവിധ വകുപ്പുകളുടെ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്ന് സഭയിൽ നടക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments