Friday, July 5, 2024
HomeNRIKUWAITഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പുതിയ ഭരണസമിതിയുമായി ആഗോള തലത്തിലേക്ക്

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പുതിയ ഭരണസമിതിയുമായി ആഗോള തലത്തിലേക്ക്

കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പുതിയ ഭരണസമിതിയുമായി ആഗോള തലത്തിലേക്ക്. ജൂണ്‍ ഒന്നിന് ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രീത് ജോസ് പള്ളിക്കമ്യാലില്‍ പ്രസിഡന്റ്, ഐവി അലക്‌സ് പരുന്തുവീട്ടില്‍ ജനറല്‍ സെക്രട്ടറി ,പ്രിന്‍സ് സെബാസ്റ്റ്യന്‍ ട്രഷറര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിനു പി ഡി, ബിജോ തോമസ്, ജോബിന്‍സ് ജോസഫ് എന്നിവര്‍ യഥാക്രമം , വൈസ് പ്രസിഡന്റ്, സെക്രട്ടറി,ജോയിന്റ് ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും.

2006 മുതല്‍ കുവൈറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവാസി സംഘടനയായ ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ,തങ്ങളുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയുടെ കീഴില്‍, ഇടുക്കി അസോസിയേഷന്‍ ഗ്ലോബല്‍ എന്ന പുതിയ വിഭാഗം രൂപീകരിച്ചു. ഇടുക്കി അസോസിയേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ മാത്യു അരീപ്പറമ്പില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടി ആയിരിക്കും. ശ്രീ ഷിജു ജോസഫ് ഓഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ ജോബി ജോസഫ്, അലന്‍ മൂക്കന്‍ തോട്ടത്തില്‍, ജോസ് പാറയാനി, റ്റോജിന്‍ സെബാസ്‌റ്യന്‍, ബേബി ജോണ്‍, മാഹിന്‍ അബ്ദുള്‍ അസീസ്, നോബിന്‍ ചാക്കോ, ബാബു സെബാസ്‌റ്യന്‍, നൗഷാദ് കരീം, അജേഷ് മോഹനന്‍, സ്മിജോ ഫ്രാന്‍സിസ് ,ഷിജോ ജേക്കബ് എന്നിവര്‍ ഭരണ സമിതി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ വസിക്കുന്ന ഇടുക്കിക്കാരുടെ പ്രവാസി അസോസ്സിയേഷനുകളുടെ കൂട്ടായ്മയാണ് ഇടുക്കി അസോസിയേഷന്‍ ഗ്ലോബല്‍. ജില്ലയുടെ സാമൂഹ്യ കാര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനും, വിദേശങ്ങളില്‍ പഠനത്തിനും ,ജോലിയ്ക്കും എത്തുന്ന ഇടുക്കി നിവാസികള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ആഗോള തലത്തിലുള്ള ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് നിര്‍മ്മിച്ച് അംഗങ്ങള്‍ അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ സണ്ണി മണര്‍കാട് പ്രസ്തുത യോഗത്തില്‍ വച്ച് പ്രകാശനം ചെയ്തു. ശ്രീ സിജോ എബ്രാഹം ചിത്രീകരിച്ച ഈ ആല്‍ബത്തിന്റെ രചന അസോസിയേഷന്‍ അംഗം കൂടിയായ ശ്രീ ജോബി ജോസഫ് നിര്‍വഹിച്ചിരിക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments