Sunday, January 19, 2025
HomeNewsKeralaഇടുക്കി ആനച്ചാലില്‍ ആറുവയസുകാരനെ തലയ്ക്കടിച്ച് കൊന്ന കേസ്, സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

ഇടുക്കി ആനച്ചാലില്‍ ആറുവയസുകാരനെ തലയ്ക്കടിച്ച് കൊന്ന കേസ്, സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

തൊടുപുഴ: ഇടുക്കി ആനച്ചാലില്‍ ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലടക്കമാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവാണ് പ്രതി. 

കുട്ടിയുടെ 14കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ പോക്‌സോ നിയമം അനുസരിച്ച് നാലുവകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലുവകുപ്പുകള്‍ പ്രകാരം വധശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കിടക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. കൂടാതെ വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പാണ് കേസില്‍ പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

2021 ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീടുകളിലായാണ് ബന്ധുക്കള്‍ താമസിച്ചിരുന്നത്. ആദ്യം ആറുവയസുകാരനെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശിയെ ആക്രമിച്ചു. ഇതിന് ശേഷമാണ് 14കാരിയെയും കുട്ടികളുടെ അമ്മയെയും ആക്രമിച്ചത്. തുടര്‍ന്ന് കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments