‘ഇനി കോടതിയേയും ബഹിഷ്‌കരിക്കുമോ’; ഇ പി ജയരാജനോട് കെ എസ് ശബരിനാഥൻ

0
22

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന കോടതിയുടെ ഉത്തരവിന് പിന്നാലെ ജയരാജനെ പരിഹസിച്ച് കെ എസ് ശബരിനാഥൻ. ഇനി കോടതിയേയും ബഹിഷ്‌ക്കരിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഫെയ്സ്ബുക്കിലൂടെയാണ് പരിഹാസം.ഇ.പി.ജയരാജന് തക്കതായ ശിക്ഷ ലഭിക്കാൻ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജയരാജന് എതിരെ വധശ്രമത്തിനും ക്രിമനൽ ഗൂഡാലോചനക്കും കേസെടുക്കണമെന്നാണ് കോടതി ഉത്തരവ്. വലിയതുറ പൊലീസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പ്രതികളായ ഫർസീൻ മജീദ് ആർ കെ നവീൻകുമാർ എന്നിവരാണ് ഹർജി നൽകിയത്.

Leave a Reply