രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയ്ക്കിടെ രാഹുൽ ഗാന്ധി എവിടെ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. ഡല്ഹിയിലേറ്റ കനത്ത പരാജയത്തിന് ശേഷം വലിയ പ്രതിസന്ധിയെ കോൺഗ്രസ് നേരിടുമ്പോഴും രാജ്യ തലസ്‌ഥാനത് വലിയ കലാപങ്ങൾ നടക്കുമ്പോളും രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം വലിയ തോതിൽ ചർച്ചയാവുകയാണ്. കലാപങ്ങളിൽ ആശങ്കയറിയിക്കുവാൻ രാഷ്ട്രപതിയെ സന്ദർശിച്ച സംഘത്തിലും രാഹുൽ ഉണ്ടായിരുന്നില്ല. അതെ സമയം സമാധാന സന്ദേശ റാലി നടത്തുന്ന പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ പുതിയ ചുമതലകൾ ഏറ്റെടുത്തേക്കുമെന്നാണ് സൂചനകൾ