തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നു രാജിവച്ചു. സമിതിയില്‍നിന്നു രാജിവയ്ക്കുന്നതായി ഇമെയില്‍ വഴി സുധീരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
കെഎം മാണിയെ യുഡിഎഫില്‍ തിരികെയെടുത്തതിനെ സുധീരന്‍ ശക്തമായി എതിര്‍ത്തിരുന്നു. മാണി ഗ്രൂപ്പിനു രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള എതിര്‍പ്പും സുധീരന്‍ പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. യുഡിഎഫിലേക്കു തിരിച്ചെത്തിയ ശേഷം കെഎം മാണി പങ്കെടുത്ത യുഡിഎഫ് യോഗത്തില്‍നിന്ന് സുധീരന്‍ ഇറങ്ങിപ്പോന്നിരുന്നു. ഈ ശീതയുദ്ധം തുടരുന്നതിനിടെയാണ് രാജി.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെക്കാലമായി നല്ല ബന്ധത്തില്‍ ആയിരുന്നില്ല സുധീരന്‍. കെഎം മാണി വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറഞ്ഞതിന് സുധീരനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.