Thursday, November 14, 2024
HomeLatest Newsഇന്ത്യന്‍ വംശജ പ്രസിഡന്റായില്ല, പക്ഷേ അമേരിക്കയുടെ ചരിത്രത്തിലാധ്യമായി ഇന്ത്യന്‍ വംശജ സെക്കന്‍ഡ് ലേഡിയായി

ഇന്ത്യന്‍ വംശജ പ്രസിഡന്റായില്ല, പക്ഷേ അമേരിക്കയുടെ ചരിത്രത്തിലാധ്യമായി ഇന്ത്യന്‍ വംശജ സെക്കന്‍ഡ് ലേഡിയായി

ഇതാദ്യമായി ഇന്ത്യന്‍ വംശജ സെക്കന്‍ഡ് ലേഡിയായിരിക്കുകയാണ്.ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഉഷ ചിലുകുരിയാണ് അമേരിക്കയുടെ സെക്കന്‍ഡ് ലേഡിയാകുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച ജെ ഡി വാന്‍സിന്റെ പത്നിയാണ് ഉഷ. വാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലുടനീളം ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. വിജയം ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ജെ ഡി വാന്‍സിന്റെയും ഉഷയുടെയും പേരുകള്‍ ഡോണള്‍ഡ് ട്രംപ് പ്രത്യേകം പരാമര്‍ശിച്ചു എന്നതും ശ്രദ്ധേയമാണ്. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുമ്പോള്‍ അമേരിക്കയുലെ ആദ്യ ഇന്ത്യന്‍ വംശജയായ സെക്കന്‍ഡ് ലേഡി എന്ന ഖ്യാതിയാകും ഉഷക്ക് സ്വന്തമാകുക.ആന്ധ്രയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ. ദേശീയ സ്ഥാപനത്തിലെ നിയമ വിദഗ്ധയായ ജോലി ചെയ്യുന്ന ഉഷയുടെ അക്കാദമിക നേട്ടങ്ങളും അഭിമാനകരമാണ്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോണ്‍ റോബര്‍ട്ട്‌സിനും ബ്രെറ്റ് കവനോവിനും വേണ്ടി ക്ലര്‍ക്ക് ആയി നിയമരംഗത്ത് തിളങ്ങിയിട്ടുണ്ട്. പിന്നീട് ഉഷ സുപ്രീം കോടതിയിലെ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യേല്‍ ജേണല്‍ ഓഫ് ലോ ആന്‍ഡ് ടെക്‌നോളജിയുടെ മാനേജിംഗ് എഡിറ്ററായും ദി യേല്‍ ലോ ജേണലിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേലിലെ നാല് വര്‍ഷത്തെ സേവനത്തിന് ശേഷം, കേംബ്രിഡ്ജില്‍ ഗേറ്റ്‌സ് ഫെല്ലോ ആയി പഠനം തുടര്‍ന്നു. ഇവിടെ നിന്ന് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു. കേംബ്രിഡ്ജില്‍ ഇടതുപക്ഷ, ലിബറല്‍ ആശയങ്ങളോടായിരുന്നു അഭിമുഖ്യം. 2014 ല്‍ ഡെമോക്രാറ്റായി. യേല്‍ ലോ സ്‌കൂളില്‍ വെച്ചാണ് ഉഷയും ജെ ഡി വാന്‍സും ആദ്യമായി കണ്ടുമുട്ടിയത്.2014 ല്‍ കെന്റക്കിയില്‍ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വാന്‍സിന്റെ പ്രസിദ്ധമായ പുസ്തകം ഹില്‍ബില്ലി എലിജിക്കുവേണ്ടി വിവരങ്ങള്‍ സംഘടിപ്പിക്കാനും ഉഷ മുന്നില്‍ നിന്നു. 2020-ല്‍ റോണ്‍ ഹോവാര്‍ഡ് ഈ പുസ്തകം സിനിമയാക്കി. വാന്‍സിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉഷ ശക്തമായ പിന്തുണ നല്‍കി. 2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റായി ജെഡി വാന്‍സിനെ പ്രഖ്യാപിച്ചത്. അതോടെ ഉഷയും താരമായി മാറുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments