ന്യൂ ഡൽഹി
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5194 ആയി ഉയർന്നു. 149 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 773 പുതിയ രോഗബാധിതർ ഉണ്ടായപ്പോൾ 35 പേർ മരണത്തിന് കീഴടങ്ങി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. തമിഴ്‌നാട്ടിൽ 690 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.