ഇന്ത്യയിൽ 28380 പേർക്ക് കോവിഡ് : 886 മരണങ്ങൾ

0
24

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,380 ആയി. 886 പേര്‍ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 21,132 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 6361 പേര്‍ക്ക് രോഗം ഭേദമായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 8068 ആയി. 342 പേര്‍ മരിച്ചു. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 3301 രോഗികള്‍. 151 മരണം. ഡല്‍ഹിയില്‍ 2918 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 54 പേര്‍ മരിച്ചു.

നേരത്തെ കേസുകളുള്ള രാജ്യത്തെ 16 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 85 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 22.17 ശതമാനമായി ഉയര്‍ന്നതായും ലവ് അഗര്‍വാള്‍ പറഞ്ഞു.

Leave a Reply