ഡല്‍ഹി: ബിജെപിയുടെ അടുത്ത ലക്ഷ്യം നെഹ്റുവോ. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പാര്‍ലമെന്റില്‍ പ്രസംഗത്തിലാണഅ അമിത് ഷായുടെ പ്രസംഗം രാജ്യത്തെ വിഭജിച്ചത് ജവഹര്‍ലാല്‍ നെഹ്റുവെന്ന് കേന്ദ്ര വിഭജനം ജവഹര്‍ലാല്‍ നെഹ്റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്ും അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്റു രാജ്യം വിഭജിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പാകിസ്ഥാന് കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്റുവെന്നും അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരില്‍ രാഷ്ട്രപതിഭരണം നീട്ടാനുള്ള ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് നെഹ്റുവിനെതിരെ അമിത് ഷായുടെ ആരോപണം. ഇതേത്തുടര്‍ന്ന് ലോക്സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. രാഷ്ട്രീയത്തിനതീതമായി ജമ്മു കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാണെന്നും, ബിജെപി അതിന് തയ്യാറാകുമോ എന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. ഇതിന് മറുപടിയായാണ്, ദേശസുരക്ഷയാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യമെന്നും, അതിന് തുരങ്കം വച്ചത് നെഹ്റുവാണെന്നും അമിത് ഷായുടെ കുറ്റപ്പെടുത്തല്‍. ലോക്സഭയില്‍ ഇന്ന് അമിത് ഷായുടെ കന്നി ബില്ല് അവതരണമായിരുന്നു. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം അനുച്ഛേദം ആവശ്യമില്ലെന്നാണ് അമിത് ഷായുടെ നിലപാട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു പദവി മതി. ഒരു സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്‍കേണ്ടതില്ല, അമിത് ഷാ പറഞ്ഞു.അമിത് ഷായുടെ പ്രസംഗശേഷം, ജമ്മു കശ്മീരില്‍ രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന പ്രമേയം ലോക്സഭ പാസ്സാക്കി. ജമ്മു കശ്മീര്‍ സംവരണഭേദഗതി ബില്ലും പാസ്സായി. ശബ്ദ വോട്ടോടെയാണ് ഇരുബില്ലുകളും ലോക്സഭ പാസാക്കിയത്.