ഇന്ത്യൻ രൂപ കൊടുത്താൽ ഇനി ദുബായി വിമാനത്താവളത്തിൽ ഷോപ്പിംഗ് നടത്താം

0
31

ദുബായ്: .പ്രവാസികൾകക്കും വിമാനയാത്ര നടത്തുന്ന ഇന്ത്യക്കാർക്കും ദുബായിയിൽ നിന്ന് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ രൂപ ഉപയോഗിച്ച് ദുബായ് വിമാനത്താവളത്തിലെ ഷോപ്പിംഗ് സെന്ററുകളിൽ നിന്ന് ഷോപ്പിംഗ് നടത്താം. എയർപോർട്ടിൽ ഇന്ത്യൻ രൂപയ്ക്ക് യുഎഇ അംഗീകാരം നല്കുകയും ഇന്ത്യൻ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളും സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ദിർഹമോ ഡോളറോ, യൂറോയോ നല്കിയാൽ മാത്രമായിരുന്നു നിലവിൽ ദുബായ് ഉൾപ്പെടെ ഉള്ള യുഎഇയിലെ എയർപോർട്ടുകളിൽ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഒന്നാം തീയതി നിലവിൽ വന്ന പുതിയ വ്യവസ്ഥ പ്രകാരം 100 മുതൽ 2000 രൂപ വരെയാണ് സ്വീകരിക്കുന്നത്. ബാലൻസായി തുക വന്നാൽ ദിർഹത്തിലാവും തിരികെ നല്കുക. ആയിരക്കണക്കിനുള്ള ഇന്ത്യക്കാർക്ക് എറെ സഹായകരമാണ് ഈ തീരുമാനം.

Leave a Reply