Friday, July 5, 2024
HomeLatest Newsഇന്ത്യ ചൈന അതിർത്തിയിൽ 20 ജവാന്മാർക്ക് വീരമൃത്യു

ഇന്ത്യ ചൈന അതിർത്തിയിൽ 20 ജവാന്മാർക്ക് വീരമൃത്യു

ന്യൂ ഡൽഹി

ഇന്ത്യ ചൈന സംഘർഷമുണ്ടായ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചതായി സർക്കാരിനെ ഉദ്ധരിച്ചുകൊണ്ട് എ എൻ ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനയ്ക്കും കനത്ത നഷ്ടം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇരുഭാഗത്ത് നിന്നും മരണസംഖ്യ ഉയരാനാണ് സാധ്യത. ഇരുഭാഗത്ത് നിന്നും അൻപതോളം ആളുകൾ മരണപ്പെട്ടിട്ടുണ്ട്. മൂന്ന് മണിക്കൂറിലേറെ സംഘർഷം നീണ്ടുനിന്നു. സംഘർഷം നടന്ന മേഖലയിൽ നിന്ന് ഇരുവിഭാഗവും പിൻവാങ്ങി എങ്കിലും ചൈന ഹെലികോപ്റ്റർ മാർഗ്ഗം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒരു കേണൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. വിജയവാഡ സ്വദേശിയ കേണൽ ബി സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ എ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. സമാധാന ചർച്ചകൾ നടക്കവേ ഏകപക്ഷീയമായ നീക്കമാണ് ചൈന നടത്തിയതെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments